ബെയ്ജിങ്: ബ്രഹ്മപുത്ര നദിയുടെ പോഷക നദിയായ സിയാബുക്കു അടച്ച് ചൈന വമ്പന്‍ അണക്കെട്ട് നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്.
ലാല്‍ഹൊ പ്രോജക്ട് എന്ന വമ്പന്‍ ജലവൈദ്യുതി പദ്ധതിക്ക് 7400 ലക്ഷം ഡോളറാണ് മുതല്‍മുടക്ക്. സിക്കിമിന് സമീപമുള്ള ടിബറ്റന്‍ പ്രദേശമായ സിഗാസെയിലാണ് അണക്കെട്ട് നിര്‍മാണം.
ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.
2014 ജൂണില്‍ നദിക്ക് കുറുകെയുള്ള അണക്കെട്ടിന്റെ നിര്‍മാണം ചൈന ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണു ടിബറ്റന്‍ മേഖലയിലെ ബ്രഹ്മപുത്രാ നദിയില്‍ ചൈന സാം ഹൈഡ്രോ പവര്‍ പദ്ധതിക്ക് രൂപം നല്‍കിയത്.
കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ടിബറ്റിലെ ബ്രഹ്മപുത്ര നദിയുടെ അണകെട്ടില്‍ ചൈന സാംഗ്മു ജലവൈദ്യുതി പദ്ധതിക്ക് ആരംഭിച്ചത്.
ഈ പദ്ധതി ബ്രഹ്മപുത്രയിലെ ജലമൊഴുക്കു കുറയ്ക്കുമെന്നാണ് ഇന്ത്യയുടെ ആശങ്ക .
എന്നാല്‍, ഇന്ത്യയുടെ ഈ ആശങ്ക പരിഹരിക്കുമെന്നും, വെള്ളം തടഞ്ഞു നിര്‍ത്തിയുള്ള വൈദ്യുതോത്പാദനമല്ല ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നതെന്നുമായിരുന്നു ചൈനീസ് ഭാഷ്യം.
ബ്രഹ്മപുത്രയിലെ ചൈനീസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു കേന്ദ്ര ജല വിഭവ സഹമന്ത്രി സന്‍വാര്‍ ലാല്‍ ജത് ചൈനയെ ആശങ്കയറിയിച്ചിരുന്നു.
ഇന്ത്യയും ചൈനയും സംബന്ധിച്ചു നിലവില്‍ നദീജല കരാറുകളൊന്നുമില്ല. ജല കൈമാറ്റ സഹകരണം ഉറപ്പാക്കുന്നതിനായി 2013 ഒക്ടോബറില്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് ഒരു വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു.