ചൈനയില്‍ റിലീസിന് ഒരുങ്ങി ഹിന്ദി ചിത്രം കാബില്‍ . ഹൃത്വിക് റോഷന്‍, യാമി ഗൗതം എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ സിനിമ ഇന്ത്യയില്‍ വലിയ വിജയം ആയിരുന്നു. ഹിന്ദി സിനിമകള്‍ക്ക് ചൈനയില്‍ ഉള്ള വലിയ മാര്‍ക്കറ്റ് സാധ്യത കാബിലിനും ഗുണം ആകും എന്ന് തന്നെ വേണം കരുതാന്‍.
സഞ്ജയ് ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്തത്. ഹൃത്വിക്കിന്റെ അച്ഛന്‍ രാകേഷ് റോഷന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. 2017 ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്തത്.