ചൈനയിലേയ്ക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ ജാഗ്രത പാലിക്കണം; നിര്‍ദ്ദേശവുമായ് ട്രൂഡോ സര്‍ക്കാര്‍

കാനഡ: ചൈനയിലേക്ക് പോകുന്ന പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന അറിയിപ്പുമായ് ട്രൂഡോ സര്‍ക്കാര്‍. ചൈനയിലേയ്ക്കു യാത്ര ചെയ്യുന്ന കനേഡിയന്‍ പൗരന്മാര്‍ അതിജാഗ്രത പുലര്‍ത്തണം, മയക്കു മരുന്ന് കടത്തലുമായി ബന്ധപ്പെട്ട് കനേഡിയന്‍ പൗരനെ ചൈന അറസ്റ്റ് ചെയ്തിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം.

കനേഡിയന്‍ പൗരനായ 36 കാരന്‍ റോബര്‍ട്ട് ലോയ്ഡ് ഷെലന്‍ ബെര്‍ഗാണ് ചൈനയില്‍ മയക്കുമരുന്ന് കേസുമായ് ബന്ധപ്പെട്ട് അസ്റ്റിലായത്. തുടര്‍ന്ന് നീണ്ട വിചാരണയ്ക്കു ശേഷം ഇയാളെ വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു. അതേസമയം താന്‍ നിരപരാധിയാണെന്ന് ലോയ്ഡ് നിരവധി തവണ കോടതിയില്‍ ആവര്‍ത്തിച്ചു പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കനേഡിയന്‍ എംബസി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വിചാരണ നടന്നത്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ലോയിഡിന് 10 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം കേസ് ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുമെന്നും വോയ്ഡിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

Top