ബെയ്ജിംഗ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശമായ ദോക് ലായില്‍ നിന്നു ഇന്ത്യന്‍ സൈനികര്‍ പിന്‍മാറണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം.
ദോക് ലായില്‍ ബുള്‍ഡോസറുമായി ഇന്ത്യയുടെ 53 സൈനികര്‍ ഇപ്പോഴും ഉണ്ട്. ഇന്ത്യന്‍ സൈനികര്‍ ചൈനീസ് അതിര്‍ത്തിയില്‍ ആതിക്രമിച്ചു കയറുകയാണ് ചെയ്തത്. അതിര്‍ത്തി സംരക്ഷിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
സൈന്യത്തെ പിന്‍വലിക്കാതെ ഇന്ത്യയുമായി ചര്‍ച്ചയ്ക്കില്ലെന്ന് കഴിഞ്ഞ ദിവസം ചൈനയുടെ അതിര്‍ത്തി, സമുദ്രകാര്യ വിഭാഗം ഡയറക്ടറും വ്യക്തമാക്കിയിരുന്നു.
കശ്മീരിലെ കാലാപാനി മേഖലയിലേക്ക് ചൈനാ പട്ടാളം കടന്നു കയറിയാല്‍ ഇന്ത്യയുടെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന ചോദ്യവും ഉന്നയിച്ചു.
മേഖലയില്‍ ചൈന റോഡ് നിര്‍മാണം തുടങ്ങിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.