ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം സിക്കിമിലെ അതിര്‍ത്തിയില്‍ അതിക്രമിച്ചു കടന്നെന്ന് ആരോപിച്ച് ടിബിറ്റിലേക്കുള്ള പ്രവേശന കവാടം അടച്ച് ചൈന.
കൈലാസ് മാനസരോവര്‍ തീര്‍ഥാടക പാതയായ നാഥുല ചുരമാണ് ചൈന അടച്ചത്. ഇതോടെ കൈലാസ് മാനസരോവര്‍ തീര്‍ഥാടനം പൂര്‍ണമായും തടസപ്പെട്ടു. പ്രദേശത്തുനിന്ന് എത്രയും വേഗം സൈന്യത്തെ പിന്‍വലിക്കണമെന്നും ഇന്ത്യയോട് ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം സിക്കിം അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് അതിക്രമിച്ചു കയറിയിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ബങ്കറുകള്‍ ചൈനീസ് പട്ടാളം തകര്‍ക്കുകയും ചെയ്തു. മനുഷ്യമതില്‍ തീര്‍ത്താണ് ചൈനീസ് സൈന്യത്തെ ഇന്ത്യ പ്രതിരോധിച്ചത്.
എന്നാല്‍ ഇന്ത്യയാണ് അതിക്രമിച്ച് കടന്നതെന്നാണ് ചൈനയുടെ വാദം. ഇന്ത്യ എത്രയും വേഗം സൈന്യത്തെ പിന്‍വലിക്കണം. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്നും ചൈനീസ് വക്താവ് ജെംഗ് ഷുവാംഗ് പറഞ്ഞു.