ചൈനയില്‍ വീണ്ടും 61 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

ബെയ്ജിംഗ്: ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ചൈനയില്‍ 61 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 57 എണ്ണവും പ്രാദേശിക സമ്പര്‍ക്കത്തിലൂടെയാണ്. പുറത്തുനിന്ന് എത്തിയ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

പുതിയതായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ കോവിഡ് പരിശോധന വ്യാപിപ്പിച്ചു. അതേസമയം, ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപുറപ്പെട്ട കോവിഡ് ബാധ നിലവില്‍ ലോകം മുഴുവന്‍ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്.

ഏപ്രില്‍ 14ന് ചൈനയില്‍ 89 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിന് ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് തിങ്കളാഴ്ചത്തേത്.

Top