ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട്; ചൈനയില്‍ ഇന്നലെ മരിച്ചത് 64 പേര്‍, വുഹാനില്‍ മാത്രം 48

ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ തിങ്കളാഴ്ച്ച മാത്രം മരിച്ചത് 64 പേര്‍. വൈറസ് ബാധ രൂക്ഷമായ വുഹാനില്‍ മരിച്ചത് 48 പേര്‍. അതേസമയം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 20,000 കടന്നു. 20,400 പേര്‍ക്ക് ഇതിനകം വൈറസ് ബാധയേറ്റതായി ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ ചൈനയില്‍ ആകെ മരിച്ചവരുടെ എണ്ണം 425 ആയി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണു സൂചന. ഒന്നര ലക്ഷത്തിലേറെപ്പേര്‍ നിരീക്ഷണത്തിലാണ്. ചൈനയ്ക്കു പുറത്ത് ഫിലിപ്പീന്‍സിലും കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിരുന്നു. ഇതിനിടെ, രോഗം ബാധിച്ച വുഹാനില്‍നിന്നുള്ളയാളെ സന്ദര്‍ശിച്ച വിവരം മറച്ചുവച്ചതിന് ഒരു യുവതിയെ ചൈനയില്‍ അറസ്റ്റു ചെയ്തു.

Top