ബെയ്ജിംഗ് :അഞ്ചു വര്‍ഷത്തിനുള്ളില്‍ അമേരിക്കയെ മറികടന്ന് ഇറക്കുമതിയില്‍ ലോകത്തിലെ തന്നെ ഒന്നാമത്തെ രാജ്യമായി ചൈന മാറുമെന്ന് റിപ്പോര്‍ട്ട്.
ചൈനയിലെ ഒരു പ്രമുഖ നിക്ഷേപ സ്ഥാപനമാണ് ഇത് സംബന്ധിച്ച കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടയ്ക്ക് അമേരിക്കയെ അപേക്ഷിച്ച് ചൈനയിലെ ശരാശരി ഇറക്കുമതിയില്‍ ആറു ശതമാനം വളര്‍ച്ച കൂടുതലാണുണ്ടായിരിക്കുന്നത്.
ഓരോ വര്‍ഷവും 0.15 ശതമാനം വളര്‍ച്ച കൂടുന്നതായും, ഇത്തരത്തില്‍ 2022 ഓടെ ഇറക്കുമതിയില്‍ ലോകത്തിലെ തന്നെ ഒന്നാമതെത്തുവാന്‍ ചൈനയ്ക്ക് സാധിക്കുമെന്നും ചൈനയുടെ അന്താരാഷ്ട്ര കാപിറ്റല്‍ കോര്‍പ്പറേഷന്റെ (സിഐസിസി) റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.
കണക്കനുസരിച്ച് ചൈന 2025 ആകുമ്പോള്‍ കൈവരിക്കുന്നത് മികച്ച നേട്ടമായിരിക്കുമെന്നും സിഐസിസി പറഞ്ഞു.
കയറ്റുമതിയില്‍ മുന്നിലുള്ള ചൈന ഇറക്കുമതിയില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ നില്‍ക്കുന്നത്.