ബെയ്ജിംഗ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാത് ഉദ് ധവ തലവന്‍ ഹഫീസ് സയീദിനെ പാകിസ്താന്‍ വീട്ടുതടങ്കലിലാക്കിയതിനു പിന്നില്‍ ചൈനയെന്ന് റിപ്പോര്‍ട്ട്.
ഒരു മുന്‍നിര ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ചൈനയുടെ തീവ്രവാദ വിരുദ്ധ സംഘത്തലവന്‍ പാക് സന്ദര്‍ശനം നടത്തിയതാണ് ഇത്തരമൊരു കണക്കുകൂട്ടലിനു വഴിതെളിച്ചത്.
ചൈനീസ് വിദേശകാര്യമന്ത്രി ചെങ് ഗൗപിംഗ് വൈകാതെ പാക് സന്ദര്‍ശനം നടത്തുന്നുണ്ട്. ഭീകരവാദ വിരുദ്ധ നീക്കത്തിനു നേതൃത്വം നല്കുന്നത് ഗൗപിംഗാണ്.
ഹഫീസ് സയീദിന്റെ തടങ്കലിനു പിന്നില്‍ ചൈനീസ് ഉപദേശമാെണന്ന വാര്‍ത്ത ചൈനീസ് വിദേശകാര്യമന്ത്രാലയവക്താവ് ലു കാംഗ് തള്ളിക്കളഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.
ജനുവരി 30നാണ് ഹഫീസ് സയീദിനെ പാക് പഞ്ചാബ് ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് 60 ദിവസത്തെ വീട്ടുതടങ്കലിലാക്കിയത്.
സയീദിനൊപ്പം അദ്ദേഹത്തിന്റെ നാല് സഹായികളെയും തടങ്കലിലാക്കിയിട്ടുണ്ട്. അമേരിക്കന്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഹഫീസ് സയീദിനെ തടങ്കലിലാക്കിയതെന്ന് ജമാത് ഉദ് ധവ ആരോപിച്ചിരുന്നു.