ബെയ്ജിങ്: ചൈന അത്യുഗ്ര സ്‌ഫോടന ശേഷിയുള്ള ബോംബ് വികസിപ്പിച്ചു. ചൈനയിലെ പ്രതിരോധ സ്ഥാപനമായ നൊറിന്‍കോയാണ് ഈ ഏരിയല്‍ ബോംബ് പ്രദര്‍ശിപ്പിച്ചത്. ആണവ ഇതര ആയുധങ്ങളില്‍ ഏറ്റവും സംഹാര ശേഷിയുള്ളത് എന്നതാണ് ചൈന ഈ ബോംബിന് നല്‍കുന്ന വിശേഷണം. അടുത്തിടെ അമേരിക്ക നിര്‍മിച്ച അത്യുഗ്ര ശേഷിയുള്ള ബോംബിനുള്ള മറുപടിയായാണ് ചൈന ഈ ബോംബ് നിര്‍മ്മിച്ചത്.
അമേരിക്ക ഉഗ്രശേഷിയുള്ള ബോംബ് ബോംബുകളുടെയെല്ലാം മാതാവ് എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ വലിപ്പവും ഭാരക്കൂടുതലും ഉള്ളതിനാല്‍ അമേരിക്കന്‍ ബോംബ് വലിയ വിമാനത്തില്‍ മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാകൂ. പക്ഷേ അമേരിക്കയുടെ ബോംബിനെ അപേക്ഷിച്ച് ചെറുതും ഘനം കുറഞ്ഞതുമാണ് ചൈനീസ് ബോംബ്. ആറ് മീറ്ററോളം നീളമുള്ള ബോംബിന് എത്ര ടണ്ണാണ് ഭാരമെന്ന് വ്യക്തമല്ല. ഈ ബോംബ് ബോംബര്‍ വിമാനങ്ങളില്‍ തന്നെ എത്തിക്കാനാകും എന്നതാണ് അമേരിക്കയുടെ ബോംബിനെ അപേക്ഷിച്ച് ചൈനയുടെ ബോംബിന്റെ മറ്റൊരു സവിശേഷത.
China's arms industry giant NORINCO for the first time showcased a new type of massive aerial bomb, which it dubbed the Chinese version of the "Mother of All Bombs" due to its huge destruction potential that is claimed to be only second to nuclear weapons. https://t.co/Xwa470K0R5 pic.twitter.com/bWDvmfvcyk
— Global Times (@globaltimesnews) January 3, 2019
പരീക്ഷമത്തിന്റെ ഭാഗമായി എച്ച്6കെ ബോംബര്‍ വിമാനത്തില്‍ നിന്ന് താഴേക്ക് പതിച്ച ബോംബ് അത്യുഗ്ര സ്‌ഫോടനത്തോടെയാണ് പൊട്ടിയത്. ഇതിന്റെ പ്രമോഷണല്‍ വീഡിയോയും നൊറിന്‍കോ ഡിസംബര്‍ അവസാനം റിലീസ് ചെയ്തിരുന്നു.