മുങ്ങിക്കപ്പലുകള്‍ക്ക് ശക്തമായ സുരക്ഷ ; ആഴക്കടല്‍ നിരീക്ഷണ സംവിധാനവുമായി ചൈന

China

ബെയ്‌ജിംഗ് : മുങ്ങിക്കപ്പലുകളുടെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന് ആഴക്കടല്‍ നിരീക്ഷണ സംവിധാനവുമായി ചൈന. കൊറിയന്‍ ഉപഭൂഖണ്ഡം മുതല്‍ ആഫ്രിക്കയുടെ കിഴക്കന്‍ തീരം വരെയുള്ള മാരിടൈം സില്‍ക്ക് വരെ സുരക്ഷ നൽകുന്നതാണ് പുതിയ നിരീക്ഷണ സംവിധാനം.

കടലിലെ എല്ലാവിധത്തിലുള്ള ഘടകങ്ങൾ വ്യക്തമായിപരിശോധിച്ചുകൊണ്ടാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ചൈനയുടെ നാവിക സേനയ്ക്ക് മറ്റ് കപ്പലുകളെ കണ്ടെത്താനും ഗതിനിര്‍ണയവും സ്ഥാനനിര്‍ണയവും സുഗമമാക്കാനും പുതിയ പദ്ധതി സഹായിക്കും.

ലോക സമുദ്രങ്ങളില്‍ അമേരിക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന് (സി.എ.എസ്)കീഴില്‍ ആരംഭിച്ച സൗത്ത് ചൈന സീ ഇന്‍സ്റ്റിറ്റിയൂുട്ട് ഓഫ് ഓഷ്യനോളജിയാണ് ഈ പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയത്.

ഉപഗ്രഹങ്ങള്‍ ഉള്‍പ്പടെ നാലോളം ഉപകരണങ്ങളുടെ ശൃഖലയാണ് സുരക്ഷയൊരുക്കുന്നതിനായി ഉപയോഗിക്കുക. ദക്ഷിണ ചൈനാ കടല്‍, പശ്ചിമ പസഫിക് സമുദ്രം, ഇന്ത്യന്‍ സമുദ്രം എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഇതുവഴി ശേഖരിക്കുക.

ദക്ഷിണ ചൈനാ കടലിലെ പരാസെല്‍ ദ്വീപ്, ഗ്വാങ്ഡോങ്, ദക്ഷിണേഷ്യയില്‍ സംയുക്ത സംവിധാനം എന്നിവിടങ്ങളില്‍ സ്ഥാപിച്ച മൂന്ന് ഇന്റലിജന്‍സ് സെന്ററുകളിലേയ്ക്ക് ഈ വിവരങ്ങള്‍ തത്സമയം അയക്കും.

Top