ചൈന: ഏറ്റവും വലിയ യുദ്ധക്കപ്പലുകളിലൊന്നായ ടൈപ്പ് 055 ഡിസ്‌ട്രോയര്‍ പുറത്തിറക്കി ചൈന.
അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലായ 15 ബി വിശാഖപട്ടണത്തെ മറികടക്കാന്‍ ഉതകുന്ന തരത്തിലുള്ള ചൈനയുടെ ഈ പടക്കപ്പല്‍ രാജ്യത്തെയൊന്നാകെ ഞെട്ടിക്കുന്നതാണ്.
ഏറ്റവും ചുരുങ്ങിയ കാലയളവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു എന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ടൈപ്പ് 055 ന്റെ നിര്‍മ്മാണം ചൈനീസ് സൈന്യം പുറത്തു വിടാതെ അതീവ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.
ഷാങ്ഹായ് തുറമുഖത്ത് പ്രദര്‍ശിപ്പിച്ച ടൈപ്പ് 055 ഡിസ്‌ട്രോയര്‍ ഉള്‍പ്പെടെ നാലെണ്ണം നിര്‍മ്മിക്കാനാണ് ചൈന പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
മിസൈലുകളെ തകര്‍ക്കാന്‍ ശേഷിയുള്ള ചൈനീസ് യുദ്ധക്കപ്പലില്‍ മുഴുവന്‍ ആയുധങ്ങളും വിന്യസിച്ചു കഴിഞ്ഞാല്‍ 12,000 ടണ്‍ ഭാരമായിരിക്കും ഉണ്ടാവുക. അതേസമയം ഇന്ത്യയുടെ 15ബി വിശാഖപട്ടണത്തിന് 8200 ടണ്‍ ഭാരം മാത്രമേ ഉണ്ടാവുകയുള്ളു.
എന്നാല്‍ ഇന്ത്യയുടെ യുദ്ധക്കപ്പല്‍ പദ്ധതി ഇപ്പോഴും പ്രാരംഭ ദിശയില്‍ മാത്രമാണെന്നും 15 ബിയില്‍ 9 മിസൈലുകള്‍ വിന്യസിപ്പിക്കാമെങ്കില്‍ ടൈപ്പ് 005 ല്‍ 120 മിസൈല്‍ വരെ ഒരേ സമയം വിന്യസിപ്പിക്കാനാകുമെന്ന് ഒരു മുഖ്യധാരാ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.