മോശം പെരുമാറ്റം ; ജസ്റ്റിന്‍ ബീബറിന്റെ സംഗീത പരിപാടിക്ക് വിലക്കേര്‍പ്പെടുത്തി ചൈന

നേഡിയൻ പോപ്പ് താരം ജസ്റ്റിൻ ബീബറിന്റെ സംഗീത പരിപാടിക്ക് ചൈന വിലക്കേർപ്പെടുത്തി . ബീബറിന്റെ ചില മോശം സ്വാഭാവങ്ങളാണ് വിലക്കേര്‍പ്പെടുത്താന്‍ കാരണം.

ചൈനയിൽ നിരോധിക്കപ്പെട്ട പോപ്പ് താരങ്ങളുടെ നീണ്ട പട്ടികയിൽ ഏറ്റവും അവസാനത്തെ അംഗമാണ് ജസ്റ്റിൻ ബീബർ.

വേൾഡ് ടൂറിന്റെ ഭാഗമായി ഇന്തോനേഷ്യൻ, ജപ്പാൻ, ഫിലിപ്പീൻസ്, സിംഗപ്പൂർ, ഹോങ്കോംഗ് എന്നിവിടങ്ങളിലും ബീബർ തന്റെ സംഗീത പരിപാടി അവതരിപ്പിക്കുന്നുണ്ട്.

മദ്യപിച്ച് ഡ്രഗ് റേസിംഗ് നടത്തുന്നതും , നിയമങ്ങൾ പാലിക്കാതിരിക്കുന്നതുമാണ് പോപ്പ് ഗായകനെതിരെ ചൈന ഉന്നയിക്കുന്ന ആരോപണങ്ങൾ.

Top