ബീജിംങ് : ഇന്ത്യയും ജപ്പാനും തമ്മില്‍ സഹകരിക്കുന്നത് ചൈനക്ക് കടുത്ത ഭീതി ഉയര്‍ത്തുന്നു.
ഇരു രാജ്യങ്ങളും തമ്മില്‍ സഖ്യമല്ല പങ്കാളിത്തമാണ് വേണ്ടതെന്നാണ് ചൈനയുടെ പുതിയ സന്ദേശം.
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യാ സന്ദര്‍ശനത്തോടെ, പരസ്പരം സഹകരണം എന്നതിലുപരി പുതിയ ശാക്തിക ചേരി ഇന്ത്യയുടെ നേതൃത്വത്തില്‍ രൂപപ്പെടുന്നുവെന്ന്കണ്ടാണ് വിചിത്രമായ ഉപദേശവുമായി ചൈനയിപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
ഇന്ത്യന്‍ പസഫിക് മേഖലയില്‍ ചൈന സഥാപിച്ചിരിക്കുന്ന ആധിപത്യത്തിനെതിരെ ജപ്പാനും ഇന്ത്യക്കൊപ്പം നിലകൊള്ളുന്നത് ചൈനയ്ക്ക് വലിയ ഭീഷണിയാകുമെന്ന് കണ്ടാണ് പുതിയ നീക്കം.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം ചൈനയെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം നയതന്ത്ര പരമായി ഇരു രാജ്യങ്ങള്‍ക്കും സന്ദേശം അയക്കേണ്ടിവന്നത് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ചൈനയെ വീണ്ടും നാണം കെടുത്തിയിരിക്കുകയാണ്.
അതേസമയം, ചൈന നല്‍കിയ ഈ സന്ദേശം അവരുടെ ഗതികേടുകൊണ്ടായി മാത്രമല്ല മുന്നറിയിപ്പായും കണക്കാക്കണമെന്നാണ് നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ നല്‍കിയ തിരിച്ചടി ചൈനക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ചൈനയ്ക്ക് ചുറ്റുമുള്ള ശത്രു രാജ്യങ്ങളെ കോര്‍ത്തിണക്കി ഇന്ത്യ ‘പത്മവ്യൂഹം’ ചമയ്ക്കുന്നത് രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നാണ് ചൈനയുടെ വിലയിരുത്തല്‍.
വിയറ്റ്‌നാമിന് ബ്രഹ്മോസ് മിസൈല്‍ നല്‍കിയ ഇന്ത്യയുടെ നടപടി ചൈനയെ പ്രകോപിപ്പിച്ചിരുന്നു.
പ്രാദേശിക രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തത്തിന് പകരം സഖ്യം നിലനിര്‍ത്തുന്നത് ചൈന അനുവദിക്കുകയില്ലയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുന്‍യിങ് വ്യക്തമാക്കി.
അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദ വികസനത്തെ സ്വാഗതം ചെയ്യുന്നുവെന്നും , ഇത് സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തുന്ന ബന്ധമായിരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറുപ്പില്‍ പറയുന്നു.
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യ സന്ദര്‍ശനവും , ഷിന്‍സോ ആബെക്ക് പ്രധാനമന്ത്രി നല്‍കിയ സ്വീകരണവും ചൈന സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു.
പ്രോട്ടോക്കോള്‍ മറികടന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ ജപ്പാന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എയര്‍പ്പോര്‍ട്ടില്‍ എത്തിയത് ചൈനയെ ഞെട്ടിച്ചിരുന്നു. ഇതിനെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിനെ മൂന്ന് വര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തത് എങ്ങനെയാണെന്ന് താരതമ്യം ചെയ്താണ് ചൈനീസ് ഭരണകൂടം വിലയിരുത്തുന്നത്.
ജപ്പാനുമായുള്ള ഇന്ത്യയുടെ സൗഹൃദം ഇന്ത്യയെ സാമ്പത്തികമായി ഉന്നതിയിലേക്ക് നയിക്കുന്നതോടൊപ്പം തന്നെ ജപ്പാനെ സംബന്ധിച്ച് സൈനീകമായ സുരക്ഷിത പങ്കാളിയെയാണ് ഇതുവഴി ലഭിക്കുകയെന്നാണ് ചൈന ഭയപ്പെടുന്നത്.