ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ ടെലിസ്‌കോപ്പുകളിലൊന്ന് ചൈന സ്ഥാപിക്കുന്നു. ഈ മാസം പകുതിയോടെ ഇതു പ്രവര്‍ത്തിക്കാന്‍ തുടങ്ങും. ചൈനയിലെ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും ചൈന അക്കാദമി ഓഫ് സയന്‍സസും ചേര്‍ന്നാണ് മോസി വൈഡ് ഫീല്‍ഡ് സര്‍വേ ടെലിസ്‌കോപ് വികസിപ്പിച്ചത്.
വടക്കന്‍ ചൈനയിലെ ഉയര്‍ന്ന പ്രദേശമായ ലെംഘുവിലാണ് ഇത് സ്ഥാപിക്കുന്നത്. തെളിഞ്ഞ മാനവും സ്ഥിരതയുള്ള അന്തരീക്ഷവുമുള്ള സ്ഥലമായതിനാല്‍ ലെംഘുവില്‍ ഒട്ടേറെ ജ്യോതിശ്ശാസ്ത്ര പദ്ധതികള്‍ നടക്കുന്നുണ്ട്. 2.5 മീറ്റര്‍ വ്യാസമുള്ളതാണ് ടെലിസ്‌കോപ്. വിദൂര താരാപഥങ്ങളില്‍ നിന്നുള്ള നേര്‍ത്ത സിഗ്‌നലുകള്‍ പോലും പിടിച്ചെടുക്കാന്‍ ഇതിന് ശേഷിയുണ്ടെന്നാണ് ചൈനീസ് അധികൃതരുടെ വാദം. ചൈനീസ് തത്വചിന്തകനും ജ്യോതിശ്ശാസ്ത്രജ്ഞനുമായ മോസിയുടെ പേരാണ് ടെലിസ്‌കോപ്പിന് നല്‍കിയിരിക്കുന്നത്.