ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഭിന്നത പരിഹാരിക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് ചൈനയുടെ വാഗ്ദാനം.
ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പാക് ടെലിവിഷന്‍ ചാനലായ യുവന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ഇന്ത്യയെയും പാകിസ്താനെയും മാത്രമല്ല മേഖലയെ ആകെ ബാധിക്കുന്നതാണെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.
പാകിസ്താന്റെ സഹകരണത്തോടെ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി പദ്ധതി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാക് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ ചൈന കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള അതിര്‍ത്തി 2018 ഡിസംബറോടെ പൂര്‍ണമായും അടയ്ക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ചൈന രംഗത്തെത്തിയത്.