ബെയ്ജിംഗ്: ചൈന-അമേരിക്ക വാണിജ്യ യുദ്ധം ശക്തമാകുന്നു.അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 128 ഉത്പന്നങ്ങള്‍ക്ക് 25 ശതമാനത്തോളം അധിക തീരുവയാണ് ചൈന ചുമത്തിയിരിക്കുന്നത്. ചൈനീസ് സ്റ്റീല്‍, അലുമിനിയം തുടങ്ങിയ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക നികുതി ഏര്‍പ്പെടുത്തുമെന്നുള്ള ട്രംപിന്റെ പ്രഖ്യാപനത്തിനു മറുപടിയായാണ് ചൈനയുടെതീരുമാനം. നടപടി തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ചൈന അറിയിച്ചു.
പഴങ്ങള്‍, കുരുക്കള്‍, വൈന്‍, സ്റ്റീല്‍ ട്യൂബ് തുടങ്ങിയ 120 ഉല്‍പന്നങ്ങള്‍ക്ക് 15 ശതമാനവും പന്നിയിറച്ചി ഉള്‍പ്പെടെ എട്ട് ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനവും നികുതി ഏര്‍പ്പെടുത്താനാണ് സ്റ്റേറ്റ് കൗണ്‍സിലിന്റെ കസ്റ്റം താരിഫ് കമ്മീഷന്‍ തീരുമാനമെടുത്തത്. നികുതി ഈടാക്കുന്ന 128 അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ പട്ടിക ചൈന പുറത്തിറക്കിയിരുന്നു.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും നികുതി ഏര്‍പ്പെടുത്തിയ ട്രംപിന്റെ തീരുമാനമാണ് തീരുവ ഉയര്‍ത്തുന്നതിന് ചൈനയെ പ്രേരിപ്പിച്ചത്. യുഎസില്‍ നിന്ന് ഏകദേശം മൂന്നു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിയാണ് ചൈനയില്‍ നടക്കുന്നത്.