ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ് ഒരു ദേശീയ സമ്മേളനത്തില്‍, മതസ്ഥാപനങ്ങള്‍ വിദേശ നുഴഞ്ഞുകയറ്റത്തില്‍ നിന്നും വിട്ട് നില്‍ക്കണമെന്നും ചൈനീസ് സംസ്‌ക്കാരവുമായി മതമൂല്യങ്ങല്‍ ഒത്തുപോകണമെന്നും ആവശ്യപ്പെടുകയുണ്ടായി.
ഇത് നടന്നത് കഴിഞ്ഞ വര്‍ഷമാണ്. ഇന്നത്തെ വാര്‍ത്ത ഹൂയി മുസ്ലീം പള്ളി പൊളിക്കുന്നതില്‍ നിന്നും ചൈനീസ് അധികൃതര്‍ പിന്മാറി എന്നതാണ്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് വടക്ക് പടിഞ്ഞാറ് പ്രദേശത്തെ പള്ളിയെ രാപകല്‍ സമരം ചെയ്ത് മുസ്ലീം വിശ്വാസികള്‍ തിരിച്ച് പിടിച്ചത്.
വെള്ള നിറത്തില്‍ ചന്ദ്രശില്‍പങ്ങളും ഗോപുരങ്ങളും താഴികക്കുടങ്ങളും കമാനങ്ങളും നിറഞ്ഞ പള്ളി രാജ്യത്തിലെ മതസ്വീകാര്യതയുടെ പ്രതീകം കൂടിയാണ്. sinicise religion എന്ന നയമാണ് ഷി ജിങ്പിങ് സ്വീകരിക്കുന്നത്. അതായത്, മതങ്ങളെയെല്ലാം ചൈനീസ് സംസ്‌കാരത്തിന്റെ ഭാഗമാക്കുക. പ്ലാനിംഗ് ശരിയല്ല എന്നതിന്റെ പേരിലാണ് പ്രാദേശിക ഭരണകൂടം കഴിഞ്ഞ ദിവസം ആരാധാനാലയം പൊളിക്കാന്‍ നോട്ടീസ് നല്‍കിയത്. പള്ളിക്കമ്മറ്റി ഇതിന് തയ്യാറായില്ലെങ്കില്‍ നിയമ പ്രകാരം സര്‍ക്കാര്‍ പൊളിച്ചു നീക്കല്‍ നടപടികള്‍ നടത്തുമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തില്‍ നിന്നാണ് ഭരണകൂടം പിന്മാറിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് പള്ളിയുടെ നിര്‍മ്മാണം അവസാനിച്ചത്. 600 വര്‍ഷത്തെ ചൈനീസ് പാരമ്പര്യ നിര്‍മ്മാണ രീതിയില്‍ നിന്നും വ്യത്യസ്തമായാണ് പുതിയതിന്റെ നിര്‍മ്മാണം. ചൈനീസ് സാംസ്‌കാരിക വിപ്ലവ സമയത്ത് നിരവധി പള്ളികളും ക്ഷേത്രങ്ങളുമാണ് തകര്‍ക്കപ്പെട്ടത്. രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണം നടന്ന സമയത്ത തകര്‍ക്കാതിരുന്ന പള്ളി ഇപ്പോള്‍ തകര്‍ക്കുന്നതിന്റെ അനൗചിത്യമാണ് എല്ലാവരും ചോദിക്കുന്ന മറ്റൊരു ചോദ്യം.
കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് മുന്നേറ്റങ്ങളെ അടിച്ചമര്‍ത്തുന്ന നിലപാടുകളാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലവില്‍ തുടരുന്നത്. മാര്‍ക്സിസ്റ്റ് ആശയങ്ങളും നിരീശ്വരവാദവും പ്രചരിപ്പിക്കുന്നതില്‍ തന്നെയാണ് ഷിയുടെ ശ്രദ്ധ.
ചൈനയുടെ ‘ഭീകരവാദവിരുദ്ധ’ നീക്കങ്ങളുടെ പ്രധാന ഊന്നല്‍ ചില ന്യൂനപക്ഷങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും മുകളിലുള്ള ആഭ്യന്തര നിയന്ത്രണമാണ്. മുഖ്യമായും ചൈനയിലെ പടിഞ്ഞാറന്‍ മേഖലയിലെ, പ്രത്യേകിച്ചും പ്രശ്നഭരിതമായ വലിയ അതിര്‍ത്തി പ്രദേശമായ ക്സിന്‍ജിയാങ് പ്രവിശ്യയിലെ ഇസ്ളാമിക വംശീയ ന്യൂനപക്ഷമായ ഉയ്ഗുര്‍ വിഭാഗത്തിനെതിരെ. ഇവിടെ നടക്കുന്ന കടുത്ത ഭരണകൂട അടിച്ചമര്‍ത്തല്‍, വംശീയ സംഘര്‍ഷങ്ങളും അക്രമാസക്തമായ ചെറുത്തുനില്‍പ്പും സൃഷ്ടിക്കുന്നു.
ഉയ്ഗുറുകള്‍ക്കെതിരായ വംശീയ വിവേചനമുണ്ടെന്ന് സമ്മതിക്കാത്ത അധികൃതര്‍ ഭീകരവാദത്തെ ഒരു പ്രത്യയശാസ്ത്ര പ്രശ്നമായാണ് പറയുന്നതെങ്കിലും അതിനെ ഒരു വംശീയ പ്രശ്നമായാണ് നേരിടുന്നത്. അതുകൊണ്ടാണ് സജീവമായി മതപരിവര്‍ത്തനം നടത്തുന്ന ലാന്‍സൂവിലെ ഒരു ഹുയി സലഫി കഷ്ഗറിലെ ഒരു മതേതര ഉയ്ഗുറിനെക്കാള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നത്.
ഹൂയി വിഭാഗീയതയേക്കാള്‍ ഉയിഗൂര്‍ വിഘടനവാദത്തെ ബീജിങ്ങ് വലിയ ഭീഷണിയായി കാണുന്നതിന്റെ ഒരു കാരണം ക്സിന്‍ജിയാങ്ങിന്റെ സ്വാതന്ത്ര്യം യഥാര്‍ത്ഥ സാധ്യതയാണ് എന്നതാണ്. മുമ്പ് 1930-കളിലും 1940-കളിലും അത് കുറച്ചുകാലം ഉണ്ടായിട്ടുമുണ്ട്.
ടുര്‍കിക് ഭാഷ സംസാരിക്കുന്ന ഉയ്ഗുറുകള്‍ വംശീയമായും ഭാഷാപരമായും ഹാന്‍ ചൈനക്കാരില്‍ നിന്നും വ്യത്യസ്തരാണ്. ചൈനയില്‍ നിന്നും വേറിട്ട ഒരു ദേശമാണെന്ന സ്വത്വബോധം അവര്‍ ശക്തമായി സൂക്ഷിക്കുന്നു. ക്സിന്‍ജിയാങ്ങില്‍ ബീജിങ്ങിന്റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ ഇതിന് ആക്കം കൂട്ടുകയും ചെയ്യുന്നു.
ഹുയി, എന്നാല്‍ ഇത്തരം വിഘടന മോഹങ്ങള്‍ ഇല്ലാത്തവരാണ്. സൈദ്ധാന്തികമായി നോക്കിയാല്‍ ഹൂയി മുസ്ലീങ്ങള്‍ മദ്ധ്യേഷ്യന്‍, മദ്ധ്യ കിഴക്കന്‍ ഏഷ്യന്‍ വംശീയ വേരുകള്‍ ഉള്ളവരാണെങ്കിലും മിക്കവരും വലിയ തോതിലുള്ള മിശ്രവിവാഹങ്ങള്‍ വഴിയും മറ്റും ഭൂരിപക്ഷമായ ഹാന്‍ ചൈനക്കാരില്‍ നിന്നും തിരിച്ചറിയാന്‍ കഴിയാത്തവരായി മാറിയിരിക്കുന്നു. അവരെ കണ്ടാല്‍ ഒരുപോലിരിക്കുന്നു, ഒരേ ഭാഷ സംസാരിക്കുന്നു, മതവിശ്വാസത്തിന്റെ ഒരു അരാഷ്ട്രീയ രൂപം കൊണ്ടുനടക്കുന്നു…..
മാന്‍ഡാരിനെ ഒരു അവിശുദ്ധ ഭാഷയായി കണ്ടിരുന്ന ഉയ്ഗുറുകള്‍, പ്രധാനമായ് ചൈനീസ് സംസാരിക്കുന്ന ഹുയി മുസ്ലീങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുകയും ജോലി ചെയ്യുകയും ഒക്കെ ചെയ്യുന്നതോടെ അവരുടെ മനസ് മാറ്റാറുണ്ട്.പക്ഷേ ഇപ്പോള്‍ ആ ജാലകം ക്സിന്‍ജിയാങ്ങിലെ ആളുകള്‍ക്ക് അടഞ്ഞിരിക്കുകയാണ്, കാരണം അവര്‍ക്ക് പുറത്തു പോകാനാകില്ല. ഇതൊക്കെ നിലനില്‍ക്കുമ്പോള്‍ വേണം ഹൂയി മുസ്ലീംങ്ങളുടെ പ്രതിഷേധത്തെ സര്‍ക്കാര്‍ കണക്കിലെടുത്തു എന്ന വാര്‍ത്ത പുറത്തു വരുന്നത്.