നിയന്ത്രണ രേഖ ലംഘിച്ച ചൈനീസ് സൈനികനെ വിട്ടയച്ച് ഇന്ത്യ

ന്യൂഡല്‍ഹി: അതിര്‍ത്തി ലംഘിച്ച് കടന്ന ചൈനീസ് സൈനികനെ ഇന്ത്യ ചൈനയ്ക്കു കൈമാറി. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയാണ് ചൈനീസ് സൈനികന്‍ മുറിച്ച് കടന്നത്. തിങ്കളാഴ്ച രാവിലെ രാജ്യാന്തര നിയമങ്ങള്‍ പാലിച്ച് ഇയാളെ അതിര്‍ത്തി താവളമായ ചുഷൂല്‍- മോള്‍ഡോ മേഖലയില്‍ വച്ച് ചൈനയ്ക്ക് കൈമാറി.

ശനിയാഴ്ചയായിരുന്നു ഇയാള്‍ ഇന്ത്യന്‍ മേഖലയിലേക്ക് കടന്നത്. കസ്റ്റഡിയിലെടുത്ത് ചൈനീസ് സൈനികനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണു കരസേന വിട്ടയച്ചത്. മാസങ്ങള്‍ക്കു മുന്‍പ് പാംഗോങ്ങില്‍ ചൈന കടന്നുകയറാന്‍ ശ്രമിച്ച മേഖലയിലാണ് ഇത്തവണയും സൈനികന്‍ കടന്നുകയറാന്‍ ശ്രമിച്ചത്. ഇവിടെ ഇരുരാജ്യങ്ങള്‍ക്കും ശക്തമായ സൈനിക സാന്നിധ്യമുണ്ട്. കഴിഞ്ഞ 3 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ചൈന നിയന്ത്രണരേഖ ലംഘിക്കുന്നത്.

Top