ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ വായുമലിനീകരണം ഉണ്ടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ചൈന ഒന്നാമത്. നാസ പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരം. മലിനീകരണം ഉണ്ടാക്കുന്ന വാതകമായ നൈട്രജന്‍ ഡൈ ഓക്‌സൈഡ് പുറം തള്ളുന്നതില്‍ ചൈന, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളുമാണ് മുന്നില്‍. 2004 മുതല്‍ നടത്തിയ ഉപഗ്രഹ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് നാസ പുറത്തുവിട്ടിരിക്കുന്നത്.
സമീപ വര്‍ഷങ്ങളില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നൈട്രജന്‍ ഡൈ ഓക്‌സൈഡ് പുറംതള്ളുന്നതില്‍ കുറവു വരുത്തിയിട്ടുണ്ട്. ഡിസംബര്‍ എട്ടിന് ബെയ്ജിംഗ് സിറ്റി സര്‍ക്കാര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബെയ്ജിംഗ്, ഷാംഗ്ഹായ്, പേള്‍ റിവര്‍ ഡെല്‍റ്റ എന്നിവിടങ്ങളില്‍ നിന്നുള്ള മനിലീകരണത്തില്‍ 40ശതമാനം കുറവു വന്നിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.