ബെയ്ജിംഗ്: തെക്കുപടിഞ്ഞാറന്‍ ചൈനയിലെ കിന്‍ഡര്‍ഗാര്‍ട്ടനില്‍ 39 വയസുകാരിയുടെ കത്തിയാക്രമണത്തില്‍ 14 കുട്ടികള്‍ക്ക് പരുക്ക്. പരുക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോംഗ്ക്വിംഗിലെ ബനനിലാണ് സംഭവം. ലിയു എന്ന സ്ത്രീയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ സ്‌കൂള്‍ ആരംഭിക്കുന്ന സമയത്താണ് യുവതി കത്തിയുമായി എത്തിയത്. സ്‌കൂള്‍ പരിസരത്ത് പ്രവേശിച്ചയുടന്‍ ഇവര്‍ കുട്ടികളെ ആക്രമിക്കുകയായിരുന്നു. ലിയുവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. മുപ്പത്തിയൊമ്പതുകാരിയായ യുവതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. കത്തിയാക്രമണത്തിന് പിന്നിലുള്ള കാരണം അറിവായിട്ടില്ല.
കുട്ടികളില്‍ രണ്ടു പേര്‍ മരിച്ചതായി വാര്‍ത്തകള്‍ വന്നെങ്കിലും പൊലീസ് ഇക്കാര്യം നിഷേധിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ് നിര്‍ദേശം നല്‍കി