ഔദ്യോഗിക സന്ദര്‍ശനം; നേപ്പാള്‍ പ്രധാനമന്ത്രി ചൈനയിലേക്ക് ഇന്ന് പുറപ്പെടുന്നു. . .

കാഠ്മണ്ഡു: ആറു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലി ചൈനയിലേക്ക് പുറപ്പെടുന്നു. ബുധനാഴ്ച പ്രധാനമന്ത്രി ഒലി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തും. 9 മുതല്‍ 24 വരെയാണ് പ്രധാനമന്തിയുടെ ചൈനീസ് സന്ദര്‍ശനം.

രണ്ടാമത്തെ വിദേശയാത്രയാണ് നേപ്പാള്‍ പ്രധാനമന്ത്രി ചൈനയിലേക്ക് നടത്തുന്നത്. ഇരു രാജ്യങ്ങളുടെയും കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ചൈനയും നേപ്പാളും സമഗ്ര സഹകരണ പങ്കാളികളാണെന്നും തലമുറകളുടെ സൗഹൃദം ആസ്വദിക്കണമെന്നും അവരുമായുള്ള ബന്ധം നിലനിര്‍ത്തണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ജെംഗ് ഷുവാങ് പറഞ്ഞു.

കൂടിക്കാഴ്ചയിലൂടെ രാഷ്ട്രീയ, സാമ്പത്തിക, സഹകരണം വര്‍ധിപ്പിക്കാനും ചൈന ശ്രമിക്കുന്നുണ്ട്. നേപ്പാള്‍ പ്രധാനമന്ത്രി അധികാരമേറ്റശേഷം ആദ്യം സന്ദര്‍ശിച്ച രാജ്യം ഇന്ത്യയായിരുന്നു.

Top