ബീജിങ്: പടിഞ്ഞാറന്‍ പസഫികിലെ ശക്തി വിളിച്ചറിയിക്കുന്നതിന്റെ ഭാഗമായി ചൈന തങ്ങളുടെ രണ്ടാമത്തെ വിമാനവാഹിനിക്കപ്പല്‍ നീറ്റിലിറക്കി.
ടൈപ്പ് 001 എന്നു പേരുളള ഈ വിമാനവാഹിനിക്കപ്പലിന് 50,000 ടണ്‍ വാഹകശേഷിയുണ്ട്. പരിശീലനങ്ങള്‍ക്ക് ശേഷം 2020ഓടെ ഇത് ചൈനീസ് നാവിക സേനയുടെ ഭാഗമാകും.
ചൈനയുടെ ആദ്യത്തെ സ്വദേശ നിര്‍മ്മിത വിമാനവാഹിനിക്കപ്പല്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്. ഡാലിയന്‍ ഷിപ്പ് യാഡില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്റെ വൈസ് ചെയര്‍മാന്‍ ഫാന്‍ ചാങ്‌ലോങ് സന്നിഹിതനായിരുന്നു.