ബെയ്ജിങ്: തായ്വാൻ എംബസി തുറക്കാൻ അനുവാദം നൽകിയതിൽ പ്രതിഷേധിച്ച് ബാൾട്ടിക് രാജ്യമായ ലിത്വേനിയയുമായി നയതന്ത്രബന്ധം അംബാസഡർ തരത്തിലേക്ക് തരംതാഴ്ത്തി ചൈന. തായ്വാൻ തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം.
തായ്വാൻ വിഷയത്തിൽ ചൈനയുടെ ആധിപത്യം ലിത്വേനിയ അവഗണിച്ചതായി വിദേശകാര്യമന്ത്രാലയം ആരോപിച്ചു. എത്രയും പെട്ടെന്ന് ലിത്വേനിയ തെറ്റുതിരുത്തണമെന്നും ചൈന ആവശ്യപ്പെട്ടു. ചൈനയുടെ തീരുമാനത്തിൽ ലിത്വേനിയ വിദേശകാര്യമന്ത്രാലയം ഖേദം പ്രകടിപ്പിച്ചു.