ഐസിഐസിഐ ബാങ്കില്‍ വന്‍ നിക്ഷേപം നടത്തി ചൈന

സിഐസിഐ ബാങ്കില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തി പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന. മൂലധനം ഉയര്‍ത്തുന്നതിന്റെ ഭാഗമായി 15,000 കോടി രൂപ സമാഹരിക്കാന്‍ ബാങ്ക് കഴിഞ്ഞയാഴ്ചയാണ് രംഗത്തുവന്നത്. അര്‍ഹരായ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഓഹരികള്‍ നല്‍കുന്ന ക്യുഐപി വഴിയായിരുന്നു നിക്ഷേപ സമാഹരണം.

പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയ്ക്കുപുറമെ മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവ ഉള്‍പ്പടെ 357 നിക്ഷേപ സ്ഥാപനങ്ങളാണ് ഐസിഐസിഐ ബാങ്കിന്റെ ഓഹരി വാങ്ങിയത്. സിംഗപൂര്‍ സര്‍ക്കാര്‍, മോര്‍ഗന്‍ ഇന്‍വെസ്റ്റ്മന്റ് തുടങ്ങിയ സ്ഥാപനങ്ങളും നിക്ഷേപം നടത്തിയിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ എച്ച്ഡിഎഫ്സിയുടെ ഒരു ശതമാനം ഓഹരിയാണ് ചൈന സ്വന്തമാക്കിയത്. ഇതോടെ കേന്ദ്രസര്‍ക്കാര്‍ വിദേശ നിക്ഷപങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു.

Top