ജമ്മുകശ്മീരിലെ നിയന്ത്രണ രേഖ സംഘര്‍ഷ ഭരിതമാക്കാന്‍ ചൈനയുടെ നീക്കം

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തികളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ വീണ്ടും പ്രകോപനപരമായ സമീപനവുമായി ചൈന. നിയന്ത്രണ രേഖയില്‍ വിന്യസിയ്ക്കാന്‍ ചൈനീസ് നിര്‍മ്മിത ഡ്രോണുകള്‍ (യുഎവി) ചൈന പാകിസ്താന് നല്‍കും.Cai Hong4 (CH4) എന്ന ചൈനീസ് ഡ്രോണുകളാണ് പാകിസ്താന് നല്‍ക്കുക.

നിരീക്ഷണത്തിന് ഒപ്പം സ്ഫോടക വസ്തുക്കള്‍ വര്‍ഷിക്കാനടക്കം ശേഷിയുള്ളതാണ് ചൈന നല്‍കുന്ന ഈ ഡ്രോണുകള്‍. പാകിസ്താന്‍ സൈന്യത്തിലെ ബ്രിഗേഡിയര്‍ മുഹമ്മദ് സഫര്‍ ഇഖ്ബാലിന്റെ നേത്യത്വത്തിലുള്ള സംഘം ഡ്രോണുകളുടെ ഉപയോഗ പരിശീലനത്തിനായി ചൈനയില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയുടെ റീപ്പര്‍ ഡ്രോണിന് സമാനമായി നിര്‍മിച്ചിരിക്കുന്ന ചൈനയുടെ യുഎവി ഡ്രോണിന് ഹാര്‍ഡ്പോയിന്റില്‍ ആറ് ആയുധങ്ങള്‍ വരെ വയ്ക്കാന്‍ സാധിക്കും. 16,000 അടി താഴ്ചയിലേക്ക് വരെ വെടിവയ്ക്കാന്‍ ഈ ഡ്രോണുകള്‍ക്ക് സാധിക്കും.

Top