ചൈനയില്‍ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പീഡിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

ബീജിംങ്ങ്: ചൈനയില്‍ മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട്. ചൈനയിലാണ് മുസ്ലിങ്ങള്‍ ആസൂത്രിതമായി പീഡനത്തിനിരയാകുന്നതിന് തെളിവുകളുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.

ചൈനയിലെ സിന്‍ജ്യാങ് പ്രവിശ്യയില്‍ വര്‍ഷങ്ങളായി ഭീകര നിയമങ്ങളാണ് മുസ്ലിങ്ങളുടെ മേല്‍ അധികൃതര്‍ അടിച്ചേല്‍പ്പിക്കുന്നത്. ഉയിഗൂര്‍, തുര്‍കിക് വിഭാഗങ്ങളില്‍പെട്ട ലക്ഷക്കണക്കിന് മുസ്ലിങ്ങള്‍ തടവില്‍ കഴിയുകയാണെന്ന് സംഘടന കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

തടവില്‍ കഴിയുന്നവരും കടുത്ത പീഡനങ്ങള്‍ക്കിരയാകുന്നുണ്ട്. ഇവരെ കുടുംബവുമായോ അഭിഭാഷകരുമായോ ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ലെന്നും , അധികൃതരുമായി സഹകരിക്കാത്തവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാല്‍, ആരോപണങ്ങള്‍ തള്ളിയ ചൈന, സിന്‍ജ്യാങ് പ്രവിശ്യയില്‍ സുരക്ഷ ശക്തമാക്കിയത് തീവ്രവാദത്തെ നേരിടാനാണെന്ന് വ്യക്തമാക്കി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതായി ആരോപിച്ചാണ് പള്ളി അടച്ചു പൂട്ടിയത്. കഴിഞ്ഞദിവസം എഴുപതോളം ഉദ്യോഗസ്ഥര്‍ സംഘടിച്ചെത്തിയാണ് സിയോണ്‍ചര്‍ച്ച് എന്നറിയപ്പെടുന്ന പള്ളി അടച്ചു പൂട്ടിയത്.

ഉദ്യോഗസ്ഥര്‍ പള്ളിയിലെ വസ്തുക്കള്‍ നശിപ്പിക്കുകയും ആളുകളെ വലിച്ചിഴക്കുകയും ചെയ്തതായി ആരോപണമുണ്ട്. കമ്യൂണിസ്റ്റ് ഭരണകൂടം മതസ്ഥാപനങ്ങളെ ഇല്ലാതാക്കുന്നതിന് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് നടപടിയെന്നാണ് വിമര്‍ശനമുയരുന്നത്.

Top