ലോകവ്യാപാര സംഘടനയുടെ തത്വങ്ങള്‍ ലംഘിക്കുന്നതാണ്‌ ഇന്ത്യയുടെ പുതിയ നയം: ​ചൈന

ന്യൂഡല്‍ഹി: നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ഇന്ത്യ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെ ചൈന.

ഇന്ത്യയുടെ പുതിയ നിയന്ത്രണങ്ങള്‍ ലോകവ്യാപാര സംഘടനയുടെ തത്വങ്ങള്‍ ലംഘിക്കുന്നതാണെന്നും സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിന് എതിരാണെന്നും മാത്രമല്ല പുതിയ നീക്കം ചൈനീസ് നിക്ഷേപകരെ പ്രത്യക്ഷമായി ബാധിക്കുമെന്നും ചൈനീസ് എംബസി വക്താവ് ജി റോങ് പറഞ്ഞു.

രാജ്യത്തെ ആഭ്യന്തര കമ്പനികള്‍ ലോക്ഡൗണ്‍ മൂലം പ്രതിസന്ധി നേരിടുന്നതിനെ തുടര്‍ന്ന് ഏറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള നീക്കങ്ങളെ ചെറുക്കുന്നതിനായിരുന്നു പുതിയ തീരുമാനം. അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ ഇന്ത്യയില്‍ വിദേശ നിക്ഷേപം നടത്തുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടണമെന്ന് ശനിയാഴ്ച ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ആണ് ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കിയത്. ഇന്ത്യയിലെ യൂണികോണ്‍് ക്ലബിലുള്ള 30 കമ്പനികളില്‍ 18 ഉം ചൈനീസ് നിക്ഷേപമുള്ള കമ്പനികളാണ്. അതിനാല്‍ പുതിയ നീക്കം ചൈനീസ് നിക്ഷേപകര്‍ക്ക് തിരിച്ചടിയാകും. ഇതേ തുടര്‍ന്നാണ് ചൈന പ്രതിഷേധവുമായി രംഗത്തെത്തിയത്.

Top