ഇന്ത്യ-തായ്‌വാന്‍ വ്യാപാര ചര്‍ച്ച; അതൃപ്തി അറിയിച്ച് ചൈന

ബെയ്ജിംഗ്: ഇന്ത്യ തായ്‌വാനുമായുള്ള വ്യാപാര ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള നീക്കത്തില്‍ അതൃപ്തി അറിയിച്ച് ചൈന. ഇന്ത്യ – ചൈന ഉഭയകക്ഷി ബന്ധത്തിനും നയത്തിനും എതിരായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്ന് ചൈന ചൂണ്ടിക്കാട്ടി.

ടിബറ്റിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അമേരിക്ക നടപ്പാക്കിയ ടിബറ്റ് കോര്‍ഡിനേറ്റര്‍ ഡെസ്‌ട്രോയുടെ നിയമനത്തിലും ചൈനീസ് വിദേശകാര്യ മന്ത്രാലയം വിമര്‍ശനം ഉന്നയിച്ചു. ചൈനീസ് ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടല്‍ ആണിതെന്ന് ചൈനീസ് വിദേശ കാര്യ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.

ടിബറ്റന്‍ നേതാവ് ലോബ്‌സാങ് സംഗേയും ടിബറ്റിന്റെ പുതിയ അമേരിക്കന്‍ കോര്‍ഡിനേറ്റര്‍ റോബര്‍ട്ട് ഡെസ്‌ട്രോയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്‌ക്കെതിരെയും ചൈന വിമര്‍ശനമുന്നയിച്ചു.

Top