ചൈന ഓപ്പണ്‍ ഡബിള്‍സ്; അശ്വിനി പൊന്നപ്പ- സാത്വിക് കൂട്ടുകെട്ട് പുറത്ത്

ന്ത്യയുടെ ചൈന ഓപ്പണ്‍ ഡബിള്‍സ് വിഭാഗത്തില്‍ ഇന്നലെ പുരുഷ വനിത ഡബിള്‍സ് ടീമുകള്‍ പരാജയപ്പെട്ട് പുറത്തായതിനു പിന്നാലെ ഇന്ന് മിക്‌സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ടും പുറത്താകുകയായിരുന്നു.

മലേഷ്യയുടെ കൂട്ടുകെട്ടിനോടാണ് ഇന്ത്യന്‍ സഖ്യത്തിന്റെ മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷമുള്ള തോല്‍വി. 21-18, 19-21, 12-21 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരാജയം. 63 മിനുട്ടാണ് മത്സരം നീണ്ടുനിന്നത്.

Top