ബെയ്ജിങ് : ഇന്ത്യയ്ക്ക് വന്‍ ഭീഷണി ഉയര്‍ത്തി ടിബറ്റില്‍ നിന്ന് നേപ്പാള്‍ അതിര്‍ത്തിയിലേക്കുള്ള തന്ത്രപ്രധാന പാത ചൈനീസ് സൈന്യം വീണ്ടും തുറന്നു.
നേപ്പാള്‍ ഹൈവെ സാധാരണകര്‍ക്കും , പ്രതിരോധ ആവശ്യങ്ങള്‍ക്കുമായി് ഉപയോഗിക്കാമെന്ന് ചൈന വ്യക്തമാക്കിയിരിക്കുകയാണ്.
ദക്ഷിണേഷ്യയില്‍ കൂടുതല്‍ ബന്ധം സ്ഥാപിക്കാനും എളുപ്പത്തിലുള്ള സൈനിക വിന്യാസത്തിനും വേണ്ടിയാണ് ചൈന പുതിയ മാര്‍ഗത്തിലൂടെ ശ്രമിക്കുന്നതെന്ന് നയതന്ത്ര വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ടിബറ്റില്‍ നിന്ന് സ്‌കിഗാസി വിമാനത്താവളത്തിലോട്ടും ,സ്‌കിഗാസി സിറ്റി സെന്ററിലേക്കും 40 .4 കിലോമീറ്റര്‍ ദൂരമുള്ള ഹൈവെയാണ് കഴിഞ്ഞ ദിവസം ജനങ്ങള്‍ക്കായി ചൈന തുറന്ന് കൊടുത്തത്. ഇതിന്റെ ഒരു ഭാഗം നേപ്പാളിലെ ദേശിയ പാതയുമായി ബന്ധിപ്പിക്കുന്നതാണ്.
ടിബറ്റിലെ സൈനിക വിമാനത്താവളവും , രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഒരു മണിക്കൂര്‍ മുതല്‍ 30 മിനിറ്റ് വരെയാണ് ഹൈവേയുടെ ദൂരം.
സാമ്പത്തിക പരമായും, സൈനിക പരമായും ദക്ഷിണ ഏഷ്യയിലേക്ക് കടന്നു വരാന്‍ പുതിയ പാത ചൈനയെ സഹായിക്കുമെന്ന് ഔദ്യോഗിക മാധ്യമമായ സ്റ്റേറ്റ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭൂമിശാസ്ത്രപരമായി ഈ ദേശിയ പാതയുടെ ഒരു ഭാഗം ഇന്ത്യ, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലൂടെ ബന്ധിപ്പിച്ചിരിക്കുന്നതാണ്.
ഇത്തരം പദ്ധതികള്‍ കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധത്തിന് ഇടവരുത്തിയിട്ടുണ്ടെന്നാണ് ചൈനീസ് ഉദ്യോഗസ്ഥരുടെ ന്യായീകരണം.
നേപ്പാളിലെ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഓലി ബീജിങില്‍ ട്രാന്‍സിറ്റ് ട്രേഡ് കരാറില്‍ ഒപ്പുവെച്ചതിനു ശേഷം നേപ്പാള്‍ അതിര്‍ത്തിയോട് ബന്ധിപ്പിക്കുന്ന റെയില്‍പ്പാത നിര്‍മ്മിക്കാന്‍ ചൈന നേരത്തേ തന്നെ പദ്ധതികള്‍ വേഗത്തിലാക്കിയിരുന്നു.
ചൈനയിലെ ഹൈവേകള്‍ ടിബറ്റിലെ ഉള്‍പ്പടെ ഉള്ളവ നിലവാരം പുലര്‍ത്തുന്നതാണ്. സൈനികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഇവയുടെ നിര്‍മാണമെന്ന് ചൈന വ്യക്തമാക്കിയതിനോട് ഇന്ത്യയുടെ പ്രതികരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ പത്തൊന്‍പതാമത് ദേശീയ കോണ്‍ഗ്രസിന് ഞങ്ങള്‍ നല്‍കുന്ന സമ്മാനം’ എന്നാണ് പുതിയ പാതയെ ടിബറ്റ് ഗതാഗത വകുപ്പിന്റെ ഡെപ്യൂട്ടി തലവനായ വൈ ക്യാന്‍ഗാവോ വിശേഷിപ്പിച്ചിരിക്കുന്നത്.