ബെയ്ജിങ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണിന്റെ വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ പുറത്തായി പി.വി.സിന്ധു. ലോക ചാമ്പ്യനായതിനു ശേഷമുള്ള ആദ്യ ടൂര്‍ണമെന്റിലായിരുന്നു സിന്ധുവിന്റെ അപ്രതീക്ഷിത തോല്‍വി.
അഞ്ചാം സീഡായ സിന്ധുവിനെ, തായ്ലന്‍ഡിന്റെ സീഡ് ചെയ്യപ്പെടാത്ത താരം പോണ്‍പാവീ ചോചുവോങ്ങാണ് ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്ക് അട്ടിമറിച്ചത്. ആദ്യ ഗെയിം സിന്ധു സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള 2 എണ്ണത്തിലും അടിയറവു പറയുകയായിരുന്നു. സ്കോര്‍: 21-12, 13-21, 19-21.
ലോകറാങ്കിങ്ങില്‍ പതിനഞ്ചാം സ്ഥാനക്കാരിയാണ് ഏഷ്യന്‍ ഗെയിംസ് ടീമിനത്തില്‍ വെങ്കല മെഡല്‍ ജേതാവുകൂടിയായ പോണ്‍പാവീ ചോചുവോങ്. സിന്ധുവിനെതിരെ ചോചുവോങ് നേടുന്ന ആദ്യ ജയമാണിത്.