china open;johanna konta in final

ബെയ്ജിംഗ്:ചൈന ഓപ്പണ്‍ ടെന്നീസില്‍ ബ്രിട്ടണ്‍ താരമായ ജൊഹാന കോണ്ട ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ മാഡിസണ്‍ കീസിനെ പരാജയപ്പെടുത്തിയാണ് ജൊഹാന ഫൈനലില്‍ കടന്നത്. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു ജൊഹാനയുടെ വിജയം.

ആദ്യ സെറ്റില്‍ കടുത്ത പോരാട്ടമാണ് ഇരുവരും കാഴ്ചവച്ചത്. ടൈ ബ്രേക്കറിലൂടെയാണ് ജൊഹാന സെറ്റ് സ്വന്തമാക്കിയത് 7-6 (7-1). എന്നാല്‍ മാഡിസണ്‍ രണ്ടാം സെറ്റില്‍ ജൊഹാനയെ പിടിച്ചുകെട്ടി 4-6. മൂന്നാം സെറ്റില്‍ അതേ സ്‌കോറില്‍ ജൊഹാന തിരിച്ചടിച്ച് സെറ്റും മത്സരവും ജൊഹാന സ്വന്തമാക്കി 6-4. സ്‌കോര്‍: 7-6 (7-1), 4-6, 6-4. ജയത്തോടെ ജൊഹാന ലോക റാങ്കിംഗില്‍ ആദ്യ പത്തിലെത്തി.

Top