ബേണ്‍: ഇന്ത്യയുടെ എന്‍ എസ് ജി പ്രവേശനത്തെ എതിര്‍ത്ത് ചൈന.
സ്വിറ്റ്‌സര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബേണില്‍ ചേര്‍ന്ന എന്‍എസ്ജി സമ്മേളനത്തിലാണ് ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ക്കുമെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജെംഗ് ഷുവാംഗ് വ്യക്തമാക്കിയത്.
എന്‍എസ്ജി പ്രവേശനത്തെ ചൈന എതിര്‍ക്കുന്നതോടെ അടുത്ത വര്‍ഷം വരെ ഇന്ത്യ കാത്തിരിക്കണം.
ആണവനിര്‍വ്യാപന കരാറില്‍ ഒപ്പുവച്ചാല്‍ മാത്രമേ ഇന്ത്യക്ക് അംഗത്വം നല്‍കാവൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചൈന.
ഇതോടെ ആഗോള ആണവ ക്രയവിക്രയ രംഗത്തെ നിയന്ത്രിക്കുന്ന രാജ്യങ്ങളിലൊന്നായി മാറാനുള്ള ഇന്ത്യയുടെ ശ്രമം ഇത്തവണയും പരാജയപ്പെട്ടേക്കും.
ചൈനയുടെ പിന്തുണയില്ലാത്തതാണ് എന്‍ എസ് ജി അംഗത്വത്തിന് ഇന്ത്യയ്ക്ക് ഏറ്റവും വലിയ തടസമാകുന്നത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ വരുത്തുന്നുണ്ട്.
അതേസമയം യുഎസ് ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നുണ്ട്.