സാമ്പത്തിക ഇടനാഴി ; ഇന്ത്യയ്ക്ക് ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി ചൈന

ബെയ്ജിങ്: ചൈന-പാക്ക് സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്താനിലേക്കും നീട്ടുന്നതിന് തീരുമാനമായി.

മൂന്നു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനം.

പാക്ക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന സാമ്പത്തിക ഇടനാഴിയെപ്പറ്റി ഇന്ത്യയ്ക്കുള്ള ആശങ്ക ചൂണ്ടിക്കാട്ടിയ മാധ്യമങ്ങളോട്, രാജ്യങ്ങളുടെ പുരോഗതി ലക്ഷ്യമിടുന്നതാണ് പദ്ധതിയെന്നും മാറ്റൊരു രാജ്യത്തിനും ഈ തീരുമാനം എതിരല്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

മേഖലയ്ക്ക് മുഴുവന്‍ പ്രയോജനപ്പെടുന്ന പദ്ധതിയെ രാഷ്ട്രീയവത്കിക്കരുതെന്നും ചൈന പറഞ്ഞു.

സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിനുള്ള അഫ്ഗാനിസ്താന്റെ താത്പര്യം കണക്കിലെടുത്താണ് റോഡ് പദ്ധതി അങ്ങോട്ടു കൂടി നീട്ടുന്നതെന്ന് ചൈന വ്യക്തമാക്കി.

പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളും യോഗത്തിലുണ്ടായി. സുരക്ഷ വര്‍ധിപ്പിക്കുന്നതും തീവ്രവാദം നേരിടുന്നതും സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയില്‍ ഉണ്ടായിരുന്നു.

Top