ബ്രസല്‍സ്: ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്കെതിരേ പ്രതിഷേധവുമായി പാക് അധിനിവേശ കാഷ്മീരിലെ അവകാശ പ്രവര്‍ത്തകര്‍ രംഗത്ത്. യുണൈറ്റഡ് പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടി (യുകെപിഎന്‍പി) യാണ് പ്രതിഷേധമുയര്‍ത്തുന്നവരില്‍ മുന്നില്‍.
അതേസമയം വിദ്വേഷ സാഹചര്യം ഒഴിവാക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളും പ്രാദേശിക സര്‍ക്കാരുകളും ആവശ്യപ്പെട്ടു.
ഇത് ജനങ്ങളെ ഉദ്ദേശിച്ചുള്ള ഒരു പദ്ധതിയല്ല. ഇടനാഴിക്കു സൈനിയ താത്പര്യങ്ങളും യുദ്ധതന്ത്രങ്ങളുമാണുള്ളത്. പ്രാദേശിക ജനവിഭാഗങ്ങളുടെ വികസന താത്പര്യം ഈ പദ്ധതിക്കില്ലന്നും യുകെപിഎന്‍പി മുന്‍ വിദേശകാര്യ സെക്രട്ടറി ജമീല്‍ മഖ്‌സൂദ് ആരോപിച്ചു.
ചൈനയിലെ സിന്‍ജിയാംഗിനെയും ബലൂചിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന 3000 കിലോമീറ്റര്‍ ദീര്‍ഘമായ പദ്ധതിയാണു ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി. പാക് അധിനിവേശ കാഷ്മീരിലൂടെ കടന്നു പോകുന്നതുകൊണ്ടു തന്നെ പദ്ധതിയെ എതിര്‍ക്കുന്ന നിലപാടാണു തുടക്കം മുതല്‍ ഇന്ത്യ സ്വീകരിച്ചുവരുന്നത്.