ഇന്ത്യയെ പേടിച്ച് സംയുക്ത പരിശീലനത്തിന് പാക്ക് – ചൈന വ്യോമസേനകൾ പറക്കുന്നു !

ബെയ്‌ജിങ്‌ : ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ സംയുക്ത വ്യോമ പരിശീലനത്തിനൊരുങ്ങി ചൈനയും , പാകിസ്ഥാനും.

ഇരു രാജ്യങ്ങളുടെയും എതിര്‍ സ്ഥാനത്ത് വന്‍ ശക്തിയായി ഇന്ത്യ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പരിശീലനം എന്നതും ശ്രദ്ധേയമാണ്.

ചൈനക്കും, പാകിസ്ഥാനും കൂടുതല്‍ കരുത്താര്‍ജ്ജിക്കേണ്ടത് ഇപ്പോൾ അനിവാര്യമാണ്.

ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള വ്യോമ പരിശീലനം ഇരു രാജ്യങ്ങളുടെയും ശക്തി വര്‍ധിപ്പിക്കുമെന്നും, ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

‘ഷഹീന്‍ VI’ എന്ന് പേരിട്ടിരിക്കുന്ന വ്യോമ പരിശീലനം തന്ത്രപ്രധാന പദ്ധതികള്‍ ആസൂത്രണം ചെയ്യാനും, നടപ്പിലാക്കാനും കഴിയുമെന്നും, പരസ്പരം ബന്ധപ്പെട്ടിരുന്ന പ്രവര്‍ത്തനരീതികളും തന്ത്രങ്ങളും പഠിക്കുന്നതിലും സഹായകമാകുമെന്നും ചൈനീസ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

P4

ഇരു രാജ്യങ്ങളും അവരുടെ സൈന്യവും തമ്മിലുള്ള ആഴത്തിലുള്ള പരസ്പര വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഒരേ വിമാനത്തില്‍ യുദ്ധം ചെയ്യുന്നത് എന്ന് ചൈന-പാക് സംയുക്ത പരിശീലന കമാന്‍ഡ് ഓഫീസിന്റെ തലവന്‍ ലി വെയ്ംഗാങ് പറഞ്ഞു.

പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനം ഇരു രാജ്യങ്ങളുടെയും സ്വഹൃദവും , കഴിവുകളും മെച്ചപ്പെടുത്തുമെന്നും ചൈനീസ് പൈലറ്റ് ടീമിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചെന്‍ ലീ വ്യക്തമാക്കി.

P2

2011 മാര്‍ച്ചില്‍ ചൈനയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ആരംഭിച്ചിരുന്നു.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് ചൈനക്കോ , പാകിസ്ഥാനോ ഒരു തിരിച്ചടി ലഭിച്ചാല്‍ എതിര്‍ത്തു നില്കുന്നതിന് ഒരു ബന്ധം ആവശ്യമാണ്. അതിന്റെ തയാറെടുപ്പുകളാണ് ഇരു രാജ്യങ്ങളും നടത്തുന്നത്

Top