‘സത്യം പറയാലോ ബാലേട്ടാ പട്ടിണിയാണ് മുഴുപട്ടിണി.’ നാടോടിക്കാറ്റ് സിനിമയിലെ ഈ ഡയലോഗ് മലയാളികള്‍ക്ക് അത്ര പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല. ഭക്ഷണം കഴിക്കാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ ദാസന്‍ ഇന്നസെന്റിനോട് പറഞ്ഞ വാക്കുകളാണിത്. ഇതേ അവസ്ഥയിലാണിപ്പോള്‍ പാക്കിസ്ഥാന്‍ എന്ന രാജ്യവും പെട്ടിരിക്കുന്നത്. മുഴു പട്ടിണിയിലാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ലെന്ന വ്യത്യാസം മാത്രമാണ് അവര്‍ക്കുള്ളത്.