ബഹിരാകാശ നിലയത്തിന്റെ വലുപ്പം ഇരട്ടിയാക്കാനൊരുങ്ങി ചൈന

ബെയ്ജിങ്: ചൈന ബഹിരാകാശ കേന്ദ്രത്തിന്റെ വലുപ്പം ഇരട്ടിയാക്കുന്നു. ചൈനയുടെ സ്വയം ബഹിരാകാശനിലയം ടിയാന്‍ഗോങ് 2022 അവസാനം മുതല്‍ പ്രവര്‍ത്തിക്കുന്നു.

മൂന്നുപേര്‍ നിലവില്‍ നിലയത്തിലുണ്ട്. ആറുമാസം കൂടുമ്പോള്‍ നേരത്തെയുള്ളവര്‍ മടങ്ങിയെത്തി പുതിയ ആളുകള്‍ പോകുന്നുണ്ട്. പരമാവധി ഏഴുപേര്‍ക്ക് കഴിയാനുള്ള സൗകര്യമാണ് നിലയത്തിലുള്ളത്.

നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ഐഎസ്എസ്) 2030ല്‍ ദൗത്യം അവസാനിപ്പിക്കുമെന്നാണ് കരുതുന്നത്. ഈ സമയം വിവിധ രാജ്യങ്ങളില്‍നിന്നുള്ള ബഹിരാകാശ സഞ്ചാരികള്‍ക്ക് അവസരമൊരുക്കി വലിയ ബഹിരാകാശ ശക്തിയാകാനാണ് ചൈനയുടെ ശ്രമം.

ഇന്ത്യ, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കും ബഹിരാകാശ പദ്ധതികളുണ്ട്. ചാന്ദ്ര, സൗര ദൗത്യങ്ങളിലൂടെ ഇന്ത്യ ബഹിരാകാശ ഗവേഷണ മേഖലയില്‍ കരുത്ത് തെളിയിച്ചിട്ടുണ്ട്.

Top