തായ്‌വാനെതിരായ ചൈനയുടെ നയം; താക്കീത് നല്‍കി അമേരിക്ക

വാഷിംഗ്ടൺ: തായ് വാനെതിരായ നയത്തിൽ കാതലായ മാറ്റം വരുത്തിയില്ലെങ്കിൽ ചൈനയെ ആഗോളതലത്തിൽ അസ്ഥിരപ്പെടുത്താനുള്ള അമേരിക്കൻ നയം ശക്തമാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം. ബൈഡൻ ഭരണകൂടത്തിന്റെ രഹസ്യാന്വേഷണ ചുമതല വഹിക്കുന്ന അവറിൽ ഹെയിൻസാണ് നയം വ്യക്തമാക്കിയത്.

തായ് വാന്റെ നിസ്സഹായത മുതലെടുക്കുന്ന ചൈനയുടെ നയത്തെ അനുവദിക്കാനാകില്ല. ഏവരും പ്രതീക്ഷിക്കുന്ന പോലെ ചൈനയുടെ നീക്കത്തിനെതിരെ അമേരിക്കയുടെ നയവും കടുക്കുക തന്നെ ചെയ്യും. ചൈനയുടെ ആഗോളതലത്തിൽ പിടിമുറുക്കാനുള്ള ശ്രമത്തെ എതിർക്കുക എന്നത് അമേരിക്കയുടെ പ്രഖ്യാപിത നയമായിക്കഴിഞ്ഞു. ആഗോളതലത്തിലെ അമേരിക്കയുടെ താൽപ്പര്യം അവഗണിക്കാൻ ചൈന ഒരിക്കലും തയ്യാറാകില്ലെന്നാണ് തങ്ങൾ കരുതുന്നതെന്നും ഹെയിൻസ് പറഞ്ഞു.

അവിഭാജ്യഘടകമായി ചൈന കരുതുന്ന പ്രദേശങ്ങളാണ് ഹോങ്കോംഗും തായ്വാനും. ഹോങ്കോംഗിലേതു പോലെ തായ്‌വാനിനെതിരേയും പ്രത്യക്ഷ നടപടിയിലേക്കാണ് ബീജിംഗ് കടക്കുന്നത്. ഇതിൽ ഹോങ്കോംഗിൽ പാതി വിജയിച്ചു നിൽക്കുന്നതാണ് ചൈന മുതലാക്കുന്നത്. എന്നാൽ തായ്‌വാൻ അമേരിക്കയുടെ സഹായത്താൽ സ്വതന്ത്ര ഭരണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നത്.

 

Top