പ്രതിരോധം കൂടുതല്‍ ശക്തമാക്കാന്‍ ബഡ്ജറ്റ് 8.1 ശതമാനം വര്‍ദ്ധിപ്പിച്ച് ചൈനീസ് ഭരണകൂടം

China

ബെയ്‌ജിംഗ് : രാജ്യത്തിൻറെ പ്രതിരോധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ ബഡ്ജറ്റ് 2018, 8.1 ശതമാനം വർദ്ധിപ്പിച്ച് ചൈനീസ് ഭരണകൂടം. കഴിഞ്ഞ വർഷത്തെ 7 ശതമാനം എന്നതിൽ നിന്നാണ് ഈ വർഷം ബഡ്ജറ്റ് ഉയർത്തിയത് .

രാജ്യത്തിന്റെ സൈനിക വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന ഈ ബഡ്ജറ്റ് ചൈനയ്ക്ക് കൂടുതൽ കരുത്തു നൽകുമെന്നാണ് വിലയിരുത്തൽ. റിപ്പോർട്ട് പ്രകാരം പ്രതിരോധ ബജറ്റിനായി 1.11 ട്രില്യൺ യുവാൻ (175 ബില്യൺ ഡോളർ) വകയിരുത്തിയിട്ടുണ്ട്. ചൈനയുടെ വളർച്ചാനിരക്ക് കഴിഞ്ഞ രണ്ടുവർഷത്തേക്കാൾ അല്പം കൂടുതലാണ്. 2016 ൽ ഇത് 7.6 ശതമാനവും 2017 ൽ 7 ശതമാനവും രേഖപ്പെടുത്തിയ വളർച്ചാനിരക്ക്.

മറ്റ് പ്രധാന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചൈനയുടെ പ്രതിരോധ ബഡ്ജറ്റ് മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) ഒരു ചെറിയ പങ്ക് വഹിക്കുന്നുണ്ടെന്നും ചൈനയ്ക്ക് സൈനിക ചെലവുകൾ മറ്റ് പ്രധാന രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നും സിൻഹെ നാഷണൽ പീപ്പിൾസ് കോൺഗ്രസ് (എൻപിസി) 13 മത്തെ വാർഷിക സമ്മേളന വക്താവായ ഷാങ് യുവാൻയി പറഞ്ഞു.

പ്രതിരോധ ബജറ്റിന്റെ ഒരു വലിയ ഭാഗം പ്രധാനമായും ഉപയോഗിക്കുന്നത് ഉപകരണങ്ങളുടെ നവീകരണം, സേനയിലെ സ്ത്രീകളുടെയും, പുരുഷൻമാരുടെയും ക്ഷേമം , അവരുടെ പരിശീലനവുമായ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവിശ്യങ്ങൾക്കായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനയുടെ മൊത്ത ആഭ്യന്തര ഉൽപാദനം 2018-19 വർഷത്തിൽ ഏകദേശം 6.5 ശതമാനമായി വളരുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് 2016 ൽ 6.7 ശതമാനം, 2017 ൽ 6.9 ശതമാനം എന്നി കണക്കുകളേക്കാൾ കുറവാണ്. എന്നിരുന്നാലും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യസ്ഥകളില്‍ ഒന്നായി ചൈനയെ കണക്കാക്കുന്നുണ്ട്.

Top