ബെയ്ജിങ് • തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സീൻ സൗജന്യമായി പൊതുജനങ്ങൾക്ക് വിതരണം ചെയ്യുമെന്നു ചൈന. സർക്കാർ അധീനതയിലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനി സിനോഫാം ആണ് വാക്സീൻ വികസിപ്പിച്ചത്. 79.34% ഫലപ്രദമാണെന്നാണ് അവകാശവാദം.മൂന്നു ഘട്ടങ്ങളിലായുള്ള പരീക്ഷണങ്ങൾ പൂർത്തിയാക്കി.
ഫെബ്രുവരിയോടെ 50 ദശലക്ഷം ആളുകൾക്ക് വാക്സീൻ വിതരണം ചെയ്യാനാണ് ചൈന ലക്ഷ്യമിടുന്നത് എന്നാണു റിപ്പോർട്ട്. മുൻഗണനാ വിഭാഗത്തിൽപ്പെട്ട 3 ദശലക്ഷത്തിലധികം ആളുകൾക്കു ഡിസംബർ 15 മുതൽ വാക്സീൻ വിതരണം ചെയ്തു. പ്രായമായവർക്കും മറ്റു രോഗങ്ങളുള്ളവർക്കുമായിരിക്കും ആദ്യഘട്ടത്തിൽ വാക്സീൻ വിതരണം ചെയ്യുക.