ലോകത്തെ ഏറ്റവും വലിയ ദൂരദര്‍ശിനിയായ സ്‌കൈ ഐ ദൂരദര്‍ശിനിയില്‍ അന്യഗ്രഹ ജീവികളില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിച്ചിട്ടുണ്ടാകാമെന്ന് ചൈന. സര്‍ക്കാര്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സയന്‍സ് ആന്റ് ടെക്‌നോളജി ഡെയ്‌ലിയിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളും പോസ്റ്റുകളും പിന്നീട് നീക്കംചെയ്യപ്പെട്ടു.
സ്‌കൈ ഐ ദൂരദര്‍ശിനിയില്‍ ലഭിച്ച നാരോ-ബാന്‍ഡ് ഇലക്ട്രോ മാഗ്നറ്റിക് സിഗ്നലുകള്‍ മുമ്പ് ലഭിച്ചവയില്‍ നിന്ന് വ്യത്യസ്തമാണെന്നും അതിയെ കുറിച്ച് അന്വേഷിച്ചുക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ബെയ്ജിങ് നോര്‍മല്‍ യൂണിവേഴ്‌സിറ്റി, കാലിഫോര്‍ണിയയിലുള്ള ചൈനീസ് അക്കാദമി ഓഫ് സയന്‍സസും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയും ചേര്‍ന്ന് അന്യഗ്രഹ ജീവി സാന്നിധ്യമന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ സംഘത്തിലെ ചീഫ് സൈന്റിസ്റ്റായ ഷാങ് ടോന്‍ജിയെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോര്‍ട്ട്.
എന്നാല്‍ എന്തുകൊണ്ടാണ് ഈ വാര്‍ത്ത നീക്കം ചെയ്യപ്പെട്ടത് എന്ന് വ്യക്തമല്ല. സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റുകളില്‍ ഈ വാര്‍ത്ത വൈറലായി മാറി.