ദാരിദ്ര്യനിർമ്മാർജ്ജനം ; മൂന്ന് വർഷത്തെ പുതിയ പദ്ധതിയുമായി ചൈനീസ് ഭരണകൂടം

poverty in Xinjiang

ബെയ്‌ജിംഗ് : ചൈനയിലെ വടക്കുകിഴക്കൻ മേഖലയായ സിൻജിയാംഗിൽ ദാരിദ്ര്യനിർമ്മാർജ്ജനത്തിനായി മൂന്ന് വർഷത്തെ പദ്ധതിയുമായി ചൈനീസ് ഭരണകൂടം. മേഖലയിലെ 22 ദരിദ്ര കൗണ്ടികൾ ലക്ഷ്യമാക്കിയാണ് ദാരിദ്ര്യക്ഷേമ പദ്ധതി നടപ്പാക്കുന്നത്.

മധ്യേഷ്യയുടെ അതിർത്തി പ്രദേശമാണ് സിൻജിയാംഗ്. അതിനാൽ തന്നെ പ്രാദേശിക യുഗുർ തീവ്രവാദികളിൽ നിന്നുള്ള വംശീയ ആക്രമണങ്ങൾ സിൻജിയാംഗിൽ കൂടുതലാണ്. ഇവിടുത്തെ ജനങ്ങൾക്ക് വലിയ വലിയ സുരക്ഷാ സംവിധാനമാണ് ബെയ്‌ജിംഗ് ഒരുക്കിനൽകിയിരിക്കുന്നത്.

സിൻജിയാംഗ് മേഖലയിലെ കശ്ഗർ, ഹോട്ടൻ , കിസിലു, അക്സു തുടങ്ങിയ കൗണ്ടികൾ പദ്ധതിയുടെ കീഴിലാണ് ഉള്ളത്. ഈ വർഷം ദാരിദ്ര്യത്തിൽ നിന്ന് 400,000 പേരെ രക്ഷപ്പെടുത്താൻ കഴിയുമെന്നും ഭരണകുടം പറയുന്നു.

കഴിഞ്ഞ വർഷത്തെ ദാരിദ്ര്യനിർമാർജനത്തിനായി 6.1 ബില്യൺ യുവാൻ (961.57 ദശലക്ഷം അമേരിക്കൻ ഡോളർ) പ്രാദേശിക ഭരണകുടം അനുവദിച്ചിരുന്നു. ഇതിൽ 80 ശതമാനവും ഈ നാല് കൗണ്ടികളിലാണ് ചിലവാക്കിയത്.

ദാരിദ്ര്യനിർമ്മാർജ്ജനത്തിന്റെ ചൈന നടത്തുന്ന പദ്ധതിയുടെ ഫലമായിരുന്നു കഴിഞ്ഞ വർഷം 12.89 ദശലക്ഷം ഗ്രാമീണർ ദാരിദ്ര്യരേഖക്ക് മുകളിൽ എത്തിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സിൻജിയാംഗിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുന്നുണ്ട്.യുഗുർ വംശജരുമായി നടക്കുന്ന അക്രമണത്തിലാണ് ആളുകൾ കൊല്ലപ്പെടുന്നത്.

സിൻജിയാംഗ് മേഖലയിൽ ഇത്തരത്തിൽ നിലനിൽക്കുന്ന ആക്രമണങ്ങൾ കാരണം ജനങ്ങൾ കടുത്ത ദാരിദ്ര്യം നേരിടുന്നുണ്ട്. നടപ്പാക്കുന്ന പുതിയ പദ്ധതി ഇവിടുത്തെ ആളുകൾക്ക് സഹായമാകുന്നതാണ്.

Top