ഒരു മാസം മുമ്പ് വാക്‌സിന്‍ ഉപയോഗം ആരംഭിച്ചെന്ന് ചൈന

ബീജിംഗ്: കോവിഡ് വാക്സിന്‍ ഉപയോഗം ഒരു മാസം മുമ്പ് തന്നെ ആരംഭിച്ചെന്ന് വ്യക്തമാക്കി ചൈന. ക്ലിനിക്കല്‍ ട്രയല്‍ ഘട്ടം ഒഴിവാക്കിയാണ് ചൈന വാക്സിനേഷന്‍ ആരംഭിച്ചത്. ജൂലൈ 22ന് വാക്സിനേഷന്‍ തുടങ്ങിയെന്നും ചൈന വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ വാക്സിനെടുത്തതെന്ന് ചൈനീസ് ആരോഗ്യ വിഭാഗം അവകാശപ്പെട്ടു.

പാപ്പുവ ന്യൂഗിയയിലെ ചൈനീസ് സംഘത്തിന് പരീക്ഷണാടിസ്ഥാനത്തില്‍ വാക്സിന്‍ നല്‍കിയിട്ടുണ്ടെന്ന് പാപ്പുവ ന്യൂഗിയ ആരോപിച്ചു. ചൈനീസ് സൈനികര്‍ക്കും വാക്സിനേഷന്‍ നല്‍കിയെന്ന് ചൈനീസ് സ്റ്റേറ്റ് ടിവി അവകാശപ്പെട്ടു.

ഭക്ഷ്യമാര്‍ക്കറ്റിലെ ജീവനക്കാര്‍, ഗതാഗത ജീവനക്കാര്‍, സേവനമേഖലയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് വാക്സിനേഷന്‍ നല്‍കുമെന്നും ചൈനീസ് അധികൃതര്‍ പറഞ്ഞു. ജനസംഖ്യയിലെ പ്രത്യേക വിഭാഗത്തിന് പ്രതിരോധ ശേഷി നല്‍കുകയാണ് ലക്ഷ്യം. എന്നാല്‍, ലോകാരോഗ്യ സംഘടന ചൈനീസ് വാക്സിന്‍ സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Top