ബെയ്ജിങ്: ദക്ഷിണ ചൈനാക്കടലില്‍ അമേരിക്കന്‍ യുദ്ധക്കപ്പല്‍ നടത്തിയ പട്രോളിങ്ങിന് യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് ചൈനയുടെ മറുപടി.
ചൈനയുടെ നിയന്ത്രണത്തിലുള്ള ഫെയറി കോസ്റ്റ് റീഫിനു സമീപമാണ് അമേരിക്കയുടെ മിസൈല്‍ വാഹിനി യു.എസ്.എസ്. വില്യം പി. ലോറന്‍സ് പട്രോളിങ് നടത്തിയത്.
രണ്ട് യുദ്ധവിമാനങ്ങളും മൂന്ന് യുദ്ധക്കപ്പലുകളും പ്രദേശത്ത് വിന്യസിച്ചാണ് ചൈന ഇതിനു മറുപടി നല്‍കിയത്. അമേരിക്കന്‍ നടപടി പ്രദേശത്തെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കാന്‍ പോന്നതാണെന്നും രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും ചൈന ആരോപിച്ചു.
ദക്ഷിണചൈനാക്കടലിനു മേല്‍ ചൈന, തായ്വാന്‍, വിയറ്റ്‌നാം രാജ്യങ്ങള്‍ ഉയര്‍ത്തുന്ന അവകാശവാദത്തെ ചോദ്യം ചെയ്യാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് യു.എസ്.പ്രതിരോധ വക്താവ് അറിയിച്ചു.