China Shut Down Apple’s Book And Movie Services

ആപ്പിളിന്റെ ഓണ്‍ലൈന്‍ വഴിയുള്ള സിനിമ, ബുക്ക് സേവനങ്ങള്‍ക്ക് ചൈന വിലക്ക് ഏര്‍പ്പെടുത്തി. ഐബുക്ക്, ഐട്യൂണ്‍ മൂവീസ് എന്നിവയുടെ സേവനങ്ങളാണ് തുടക്കം കുറിച്ച് വെറും ആറ് മാസങ്ങള്‍ക്കുള്ളില്‍ നിര്‍ത്തലാക്കേണ്ടി വന്നത്. ചൈനീസ് സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം.

നേരത്തെ മാര്‍ച്ചില്‍ നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങളില്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മാത്രവുമല്ല ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന വിവരങ്ങള്‍ ചൈനീസ് മെയിന്‍ലാന്‍ഡ് അടിസ്ഥാനമാക്കിയുള്ള സെര്‍വറില്‍ സൂക്ഷിക്കപ്പെടണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ ചൈനയില്‍ ഐബുക്ക് സ്റ്റോര്‍, ഐ ട്യൂണ്‍ മൂവീസ് എന്നീ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് സേവനങ്ങള്‍ ഉപയോഗ ശൂന്യമാണ് എന്ന സന്ദേശമാണ് ലഭിക്കുന്നത്.

ആപ്പിളിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ വിപണി എന്ന നിലയ്ക്ക് ചൈനയില്‍ നിന്നും ഉണ്ടായിരിക്കുന്ന ഈ നടപടി രാജ്യത്ത് മികച്ച വില്‍പ്പന ലക്ഷമിടുന്ന കമ്പനിക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

രാജ്യത്തെ ഇന്റര്‍നെറ്റ്, മാധ്യമ സ്ഥാപനങ്ങളിന്‍ മേലുള്ള സര്‍ക്കാരിന്റെ നിയന്ത്രണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.

അതേസമയം തീവ്രവാദത്തേയും രാജ്യത്തിന് ദോഷകരമാകുന്ന വിദേശ തന്ത്രങ്ങളേയും ചെറുക്കുക എന്നതാണ് ഇത്തരം നിയന്ത്രണങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.

Top