ബീജിങ്ങ്: ഇന്ത്യയുമായുള്ള ഉടക്ക് ചൈനക്ക് വന്‍ നഷ്ടക്കച്ചവടമാകുന്നു.
മെയ്ഡ് ഇന്‍ ഇന്ത്യാ പദ്ധതി മുന്‍നിര്‍ത്തി ഇന്ത്യ നടത്തുന്ന ഇടപെടലുകള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകുമെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.
ചൈനീസ് ഉല്‍പ്പന്നങ്ങളെ പിന്തള്ളി മെയ്ഡ് ഇന്‍ ഇന്ത്യാ ഉല്‍പ്പന്നങ്ങള്‍ പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്തിന്റെ നെറുകയില്‍ ഉദിച്ചുയരുന്ന നക്ഷത്രമാവുമെന്നാണ് ചൈനയുടെ പ്രവചനം.
കുറഞ്ഞ കൂലി സാദ്ധ്യതയും പുതിയ ഉപഭോക്താക്കളും ഇന്ത്യന്‍ നിര്‍മാണ മേഖലയുടെ ശക്തിയാണെങ്കിലും ചൈനീസ് ഉത്പന്നങ്ങളോട് മത്സരിക്കാന്‍ നിലവില്‍ ഇതൊന്നും പോരെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രത്യേകിച്ച് നിത്യജീവിതത്തിന് ആവശ്യമായ ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ ഇന്ത്യ ഇപ്പോഴും വളരെ പിന്നിലാണെന്നും ഇക്കാര്യത്തില്‍ ചൈനയെ മറികടക്കാന്‍ ഇന്ത്യ പത്ത് വര്‍ഷമെങ്കിലും കാത്തിരിക്കണമെന്നും ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കുന്നു.
വിലക്കുറവിന്റെ കാര്യത്തില്‍ പെട്ടെന്ന് ചൈനയെ മറികടക്കാനാവില്ല. വര്‍ഷങ്ങളുടെ പരിശ്രമത്തിനു ശേഷം ഇന്ത്യയ്ക്ക് ചൈനീസ് ഉല്‍പന്നങ്ങളെ മാറ്റിനിര്‍ത്താനാകും.
എന്നാല്‍ ഒരുരാത്രി കൊണ്ട് ഇത് നടപ്പിലാക്കാനാവില്ലെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. മെയ്ഡ് ഇന്‍ ഇന്ത്യയ്ക്ക് കീഴില്‍ ചൈനീസ് ഇലക്ട്രോണിക്സ് കമ്പനികള്‍ ചേരുന്നത് സംബന്ധിച്ചും ലേഖനം സൂചിപ്പിക്കുന്നുണ്ട്.