ബെയ്ജിങ്: കുട്ടികളുടെ സ്മാര്‍ട്‌ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ചൈന. 16-18 പ്രായത്തിലുള്ള കുട്ടികള്‍ ദിവസം 2 മണിക്കൂറിലധികം ഫോണ്‍ ഉപയോഗിക്കേണ്ടെന്ന് ചൈനീസ് സൈബര്‍സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയാകാത്തവരുടെ ഫോണുകളില്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ 6 വരെ മൊബൈല്‍ ഇന്റര്‍നെറ്റ് വിഛേദിക്കാനും നിര്‍ദേശമുണ്ട്. 8- 15 പ്രായത്തിലുള്ള കുട്ടികള്‍ക്ക് ദിവസം ഒരു മണിക്കൂറും 8 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 40 മിനിറ്റും ഇന്റര്‍നെറ്റ് ലഭ്യതയുള്ള സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാം. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെ സഹായിക്കുന്ന ആപ്പുകള്‍ക്ക് ഇളവു നല്‍കുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
2019 മുതലാണ് കുട്ടികളുടെ സ്മാര്‍ട്‌ഫോണ്‍ – ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ ചൈന നടപടി ആരംഭിച്ചത്. ഓണ്‍ലൈന്‍ ഗെയിമിങ് ദിവസം ഒന്നര മണിക്കൂര്‍ മാത്രം എന്നു പ്രഖ്യാപിച്ച സര്‍ക്കാര്‍ 2021 ല്‍ ഇത് വാരാന്ത്യത്തിലും പൊതു അവധി ദിവസങ്ങളിലും ദിവസേന ഒരു മണിക്കൂറാക്കി വെട്ടിക്കുറച്ചിരുന്നു.