ബെയ്ജിങ്: മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അടക്കമുള്ളവരുമായി മേയ് വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും.ചൈനയുമായി കൂടുതല്‍ വ്യാപാര ബന്ധങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് മുഖ്യലക്ഷ്യം.
ബ്രിട്ടനിലെ നിരവധി ബിസിനസ് പ്രമുഖരും മേയെ അനുഗമിക്കുന്നുണ്ട്.
അതിനിടെ ചൈനയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ സംബന്ധിച്ചും ഹോങ്കോംഗിലെ രാഷ്ട്രീയ പ്രശ്‌നങ്ങളെ സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ ഷി ജിന്‍പിങ്ങുമായി സംസാരിക്കുമെന്ന് മേയ് മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തേ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗിന് സ്വാതന്ത്ര്യം നല്‍കുമെന്ന് ബ്രിട്ടന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ചൈന ഇക്കാര്യത്തില്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്.